മന്ത്രിസഭയില്‍ വീണ്ടും വകുപ്പുമാറ്റം
തിരുവനന്തപുരം: അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വീണ്ടും വകുപ്പുമാറ്റം നടക്കുന്നു. വ്യാഴാഴ്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുനല്‍കിയ ദേശീയോദ്ഗ്രഥന വുകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതാണ് പുതിയ മാറ്റം.
ഇതിനുപകരമായി സിവില്‍ ക്രിമിനല്‍ നീതിനിര്‍വ്വഹണം ആഭ്യന്തരമന്ത്രിക്കുനല്‍കാനാണ് തീരുമാനമെന്നറിയുന്നു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചീഫ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ നിര്‍ദേശാനുസരണമാണ് വ്യാഴാഴ്ച വിജിലന്‍സ് വകുപ്പ് വി എസ് കോടിയേരിക്കു നല്‍കിയത്.
വിജിലന്‍സിനൊപ്പം നല്‍കേണ്ടിയിരുന്നത് സിവില്‍ -ക്രിമിനല്‍ നീതിനിര്‍വ്വഹണമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ദേശീയോദ്ഗ്രഥനമാണ് നല്‍കിയത്. സാധാരണ ആഭ്യന്തര മന്ത്രിതന്നെയാണ് സിവില്‍-ക്രിമിനല്‍ നീതിനിര്‍വ്വഹണവും കൈകാര്യം ചെയ്യാറുള്ളത്.
വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോഴത്തെ വകുപ്പു മാറ്റം . സി പിഐക്കു നല്‍കാന്‍ നിശ്ചയിച്ചിരുന്ന പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.












Click it and Unblock the Notifications