മലിനീകരണ നിയന്ത്രണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, ബിനാനിപുരം എസ് യു ഡി കെമി ഇന്ത്യ, പെരിന്തല്‍ മണ്ണ അല്‍ഷിഫ ആശുപത്രി, കുന്നംകുളം റോയല്‍ ആശുപത്രി, കുമരകം കോക്കനട്ട് ലഗൂണ്‍ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്.
50,000രൂപയാണ് അവാര്‍ഡ് തുക. രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് 25,000രൂപയാണ് സമ്മാനമായി ലഭിക്കുക. അവര്‍ഡുകള്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഞ്ചിന് ഹോട്ടല്‍ റസിഡന്‍സിയില്‍ സമ്മാനിക്കും.
തൃശ്ശൂര്‍ സ്കോള്‍ ബ്രൂവറീസ് , വാഴക്കുളം എവിടി നാചുറല്‍ പ്രൊഡക്ട്സ്, അരൂര്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് ,തിരുവനന്തപുരം സതേണ്‍ റിഫൈനറീസ് തുടങ്ങി വിവിധ സ്ഥാപനങ്ങല്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അവാര്‍ഡുകള്‍ക്കര്‍ഹതനേടി.












Click it and Unblock the Notifications