നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യസന്ദര്‍ശിക്കും
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാള അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും.
നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ചില സുപ്രധാന സാമ്പത്തിക കരാറുകളില്‍ ഒപ്പുവെക്കുമെന്ന് നേപ്പാള്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൊയ്രാളക്കൊപ്പം നേപ്പാള്‍ധനമന്ത്രി രാം ശരണ്‍ മഹത്, പ്രാദേശിക വികസന മന്ത്രി രാജേന്ദ്ര പാണ്ഡെ എന്നിവരും ഇന്ത്യയിലെത്തും.
ഏപ്രില്‍ 30ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം കൊയ്രാള നടത്തുന്ന ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.












Click it and Unblock the Notifications