രാഹുലിന്റെ രക്തത്തില്‍ മയക്കുമരുന്നിന്റെ അംശമില്ല
ദില്ലി: രാഹുല്‍ മഹാജന്റെ രക്തത്തില്‍ കൊക്കെയ്നിന്റെയോ മറ്റെന്തെങ്കിലും മയക്കുമരുന്നുകളുടെയോ അംശം കലര്‍ന്നിട്ടില്ലെന്ന് അപ്പോളോ ആശുപത്രിയിലെ ഡോ . അനുപം സിബല്‍ അറിയിച്ചു.
രക്തപരിശോധനയില്‍ ഇത്തരത്തിലുള്ള ഒന്നിന്റെയും അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മയക്കുമരുന്നിന്റെ അംശം കണ്ടെത്താത്തതുകൊണ്ടുതന്നെ രാഹുലിന്റെ ആരോഗ്യ നില ഇത്രയും മോശമാകാന്‍ കാരണമെന്താണെന്ന കാര്യത്തില്‍ ഒരു നിഗമനത്തിലുമെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.
രാഹുലിന്റെ സി ടി സ്കാന്‍ റിപ്പോര്‍ട്ടിലും പ്രത്യേകതകളോ അപകടകരമായ വ്യത്യാസങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിയുമ്പോഴേക്കും രാഹുലിന്റെ നില മെച്ചപ്പെടുകയും വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സഹീല്‍ സാരുവിന്റെ പിതാവ് ഗുലാംമുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തു. തുഗ്ലക് റോഡിലെ വസതിയിലെത്തിയാണ് പൊലീസ് ഇയാളെ ചോദ്യംചെയ്തത്.
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാര്‍ത്ഥിയായ സഹീല്‍ ജമ്മുകാശ്മീരിലേക്കു കടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications