വിവേക് മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന്
ദില്ലി: അന്തരിച്ച മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ സെക്രട്ടറി വിവേക് മൊയ്ത്ര വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പൊസ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.
ശനിയാഴ്ച ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
വിശദ പരിശോധനയ്ക്കായി വിഷപദാര്‍ത്ഥിത്തിന്റെ അംശങ്ങള്‍ സെന്‍ട്രില്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ചയുണ്ടായ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലെത്തുന്നതിനുമുമ്പേതന്നെ വിവേകിന്റെ മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications