രാഹുലിന്റെ സ്ഥിതി മെച്ചപ്പെട്ടു; വെന്റിലേറ്ററില്‍ നിന്ന് മാറ്റി
ദില്ലി: വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഹുല്‍ മഹാജന്റെ സ്ഥിതി മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് നീക്കി.
വകഴിഞ്ഞ 12 മണിക്കൂറായി രാഹുലിന്റെ സ്ഥി മെച്ചപ്പെട്ടു വരികയാണെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. രാഹുല്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ഇടക്കിടെ രാഹുലിന് ബോധം തിരികെ കിട്ടുന്നുണ്ട്. രാഹുലിന് നടത്തിയ ഗാസ്ട്രിക്, ടോക്സികോളജി ടെസ്റുകളുടെ റിപ്പോര്‍ട്ടിനായി ഡോക്ടര്‍മാര്‍ കാത്തിരിക്കുകയാണ്.
രാഹുലിന്റെ അമ്മ രേഖ മഹാജന്‍, സഹോദരി പൂനം, അമ്മാവനും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഗോപിനാഥ് മുണ്ഡെ എന്നിവര്‍ ആശുപത്രിയിലുണ്ട്.












Click it and Unblock the Notifications