Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ നില ഗുരുതരമായി തുടരുന്നു

ദില്ലി: ദുരൂഹ സാഹചര്യത്തില്‍ വിഷബാധയേറ്റ് ആശുപത്രിയിലായ രാഹുല്‍ മഹാജന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കൃത്രിമ ജീവനോപാദികളുടെ സഹായത്തോടെയാണ് രാഹുലിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിഷബാധയുണ്ടായതിനെത്തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഹുലിനൊപ്പം വിഷബാധയേറ്റ മഹാജന്റെ സെക്രട്ടറി വിവേക് മോയ്ത്ര ആശുപത്രിയിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു. മോയ്ത്രയുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ചിട്ടുണ്ട്.

പ്രമോദ് മഹാജന്റെ ദില്ലിയിലെ വസതിയില്‍ വ്യാഴാഴ്ച വൈകി നടത്തിയ വിരുന്നിനുശേഷമാണ് ഇരുവര്‍ക്കും അസ്വസ്തതയുണ്ടായത്. സംഭവത്തിനുശേഷം വിരുന്ന് നടത്തിയ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്ത വെളുത്തപൊടികോക്കേയ്നാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരുടെ മൊഴിപ്രകാരം പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന മൂന്നുപേര്‍ പൊലീസില്‍ കീഴടങ്ങി. രാഹുല്‍, കരണ്‍, തിഷൈ, സാഹില്‍ എന്നിവരാണ് രാഹുലിനെ കാണാന്‍ വസതിയിലെത്തിയിരുന്നത്. ഇതില്‍ സാഹിലൊഴികെ മറ്റു മൂന്നുപേരാണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റേഷനില്‍ കീഴടങ്ങിയത്.

സാഹില്‍ വിവേക് മോയ്ത്രയുടെ പരിചയക്കാരനാണെന്ന് പറയപ്പെടുന്നു. മോയ്ത്രയുടെ നിര്‍ദ്ദേശപ്രകാരം സാഹിലാണ് ഇവര്‍ക്ക് കൊക്കേയ്ന്‍ എത്തിച്ചുകൊടുത്തതെന്നും കീഴടങ്ങിയവര്‍ സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് മദ്യത്തില്‍ കലര്‍ത്തികഴിച്ചതാവാം മോയ്ത്രയുടെ മരണത്തിനും രാഹുലിന്റെ നില ഗുരുതരമാകാനും കാരണമെന്ന് സംശയിക്കുന്നുണ്ട്.

ഇതിനിടെ രാഹുല്‍ മഹാജന്‍ മൂന്നുവര്‍ഷമായി വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് അതിന് മരുന്നുകഴിച്ചിരുന്നുവെന്നും കുടുംബ ഡോക്ടര്‍ നിര്‍മ്മല്‍ സൂര്യ വെളിപ്പെടുത്തി. 2002ലുണ്ടായ മെനിഞ്ജൈറ്റിസ് രോഗത്തെത്തുടര്‍ന്നാണ് രാഹുലിന് വിഷാദ രോഗം പിടിപെട്ടത്.

മൂന്നു വര്‍ഷമായി വിഷാദ രോഗം അകറ്റുന്നതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്ന രാഹുല്‍ രണ്ടുദിവസമായി മരുന്നിന്റെ ഡോസ് കൂട്ടിയിരുന്നുവെന്നും പിതാവിന്റെ മരണം രാഹുലിനെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. മഹാജന്‍ മരിച്ച് ഒരുമാസം തികയുന്നതിന്റെ ഭാഗമായി ചിതാഭസ്മം ബ്രഹ്മപുത്രയിലൊഴുക്കുന്നതിനുവേണ്ടി അസമിലേക്ക് പോകാനാണ് രാഹുലും മോയ്ത്രയും വ്യാഴാഴ്ച ദില്ലിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+