ലീഗ് പ്രവര്‍ത്തകസമിതിയോഗം ശനിയാഴ്ചയും തുടരും
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയോഗം രണ്ടാം ദിവസവും പൂര്‍ത്തിയായില്ല. യോഗം ശനിയാഴ്ചയും തുടരുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ കേന്ദ്ര മന്ത്രി ഇ അഹമ്മദ് അറിയിച്ചു.
പുതിയ ഭാരവാഹികളെ ശനിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും യോഗത്തില്‍ സംസാരിക്കാനുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കും. വെള്ളിയാഴ്ച നാലുമണിക്കാണ് യോഗം പുനരാരംഭിച്ചത്.
പ്രവര്‍ത്തകസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ബ്ബന്ധപ്രകാരമാണ് യോഗം ശനിയാഴ്ചത്തേക്ക് നീട്ടിവെച്ചത്. തങ്ങള്‍ക്കു പുറമെ ബനാത്ത് വാലയും വെള്ളിയാഴ്ചത്തെ ചര്‍ച്ചയില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു.
മുസ്ലിം ലീഗിന്റെ ഇതേവരെയുള്ള തന്റെ പ്രവര്‍ത്തനരീതിയെ ആരും എതിര്‍ത്തിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 1980മുതലിങ്ങോട്ട് താന്‍ പൂര്‍ണമായും പാര്‍ട്ടുക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
പാര്‍ട്ടി ഫണ്ട് ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും സ്വയം ചെയ്തു. എന്നിട്ടും ഈ തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ മാത്രം തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടായി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ പാര്‍ട്ടി നേതാവ് രാജിവെയ്ക്കാറില്ല. താന്‍ സ്വന്തം തീരുമാനപ്രകാരം രാജിവെച്ചു-കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications