Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈടെക് പൊലീസ് വേണമെന്ന് കോടിയേരി

തിരുവനന്തപുരം: ഹൈടെക്ക് കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഹൈടെക്ക് പൊലീസ് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നൂതന സാങ്കേതിക വിദ്യകള്‍ വികസിച്ച ഈ കാലഘട്ടത്തില്‍ പൊലീസ് സേനാംഗങ്ങള്‍ ഇത് പെട്ടെന്ന് തന്നെ സ്വായത്തമാക്കേണ്ടതാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. മൊബൈല്‍ ഫോണുകളുടെയും മറ്റും സഹായത്താല്‍ പൊലീസിനെക്കാള്‍ വേഗത്തില്‍ ആശയ സംവേദനം കുറ്റവാളികള്‍ക്ക് സാധ്യമാകുന്നു.

അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീവ്രവാദികളും മതമൗലിക വാദികളും കുറ്റകൃത്യങ്ങളിലേല്‍പ്പെടുമ്പോള്‍ അവയെ നേരിടാന്‍ അതിലും മികച്ച സാങ്കേതിക വിദ്യകളുടെ പിന്തുണ പൊലീസിന് ലഭ്യമാകേണ്ടതുണ്ട്. അതുകൊണ്ട് ഇ-മെയില്‍, വെബ്പ്രോസസിംഗ് മുതലായ മാര്‍ഗ്ഗങ്ങള്‍ പൊലീസ് കോണ്‍സ്റബിള്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പഠിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന വന്‍ പദ്ധതികള്‍ക്ക് സമാധാനപരമായ അന്തരീക്ഷം ആവശ്യമാണ്. അത് നടപ്പിലാക്കാന്‍ പൊലീസ് സേനാംഗങ്ങളുടെ പൂര്‍ണസഹകരണം ആവശ്യമാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം കൊടുക്കണം. വീര്യവും ബലവും പ്രദര്‍ശിപ്പിക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യമായ ബലപ്രയോഗങ്ങള്‍ നടത്തരുത്. വികാരാവേശമല്ല വിവേചനബുദ്ധിയാണ് പൊലീസ് സേനക്കാവശ്യം. എല്ലാ മാസവും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ എല്ലാ ജില്ലകളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായി ക്രമസമാധാന പ്രശ്നം വിലയിരുത്തും - മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും മന്ത്രി എസ്.പിമാരുമായി ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+