Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. രോഗിയോടൊപ്പം വന്ന ബന്ധുക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ശനിയാഴ്ച രാവിലെ എട്ടര മുതലാണ് പണിമുടക്ക് തുടങ്ങിയത്.

ഡോക്ടര്‍മാര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയിട്ടും ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ല.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജൂനിയര്‍ ഡോക്ടര്‍മാരോട് രോഗിയോടൊപ്പം എത്തിയ ബന്ധുക്കള്‍ അപമര്യാദയായി പെരുമാറിയെന്നും മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. ഇത്തരം സഭവങ്ങള്‍ ഇവിടെ പതിവാണെന്നും അതിനാല്‍ രോഗികളുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ നിന്നും സംരക്ഷണം വേണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നുള്ള ഉറപ്പും ലഭിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ഡോക്ടര്‍മാരുടെ ഈ ആവശ്യത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ ഡോ.ഗീതയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി അത്യാഹിത വിഭാഗത്തിന് സമീപമായി ഒരു പൊലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കാമെന്നും അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുടെ കൂടെയെത്തുന്ന ബന്ധുക്കളെ നിയന്ത്രിക്കുമെന്നും പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയിട്ടും സമരം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+