Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപ്പേപ്പര്‍: പരിശോധനക്കുശേഷം തീരുമാനം

തിരിവനന്തപുരം: പിഎസ് സി പരീക്ഷകള്‍ക്കു ചോദിച്ച ചില ചോദ്യങ്ങള്‍ ഗൈഡുകളില്‍ നിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പകര്‍ത്തിയ ചോദ്യങ്ങളുടെ എണ്ണം കുറവാണെങ്കില്‍ അവ ഒഴിവാക്കി മൂല്യനിര്‍ണയം നടത്താനും കൂടുതലാണെങ്കില്‍ പരീക്ഷ റദ്ദാക്കുന്നതിനും പി എസ് സി യോഗം തീരുമാനിച്ചു.

വി എച്ച് എസ് സി കെമിസ്ട്രി, ഹയര്‍സെക്കന്ററി സുവോളജി, സംസ്കൃതം, ഇക്കണോമിക്സ് അധ്യാപക പരീക്ഷകളില്‍ ഗൈഡുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയേന്നാണ് ആരോപണം. ഓരോ പരീക്ഷയെക്കുറിച്ചും കമ്മിഷന്റെ ഉപസമിതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. കെമിസ്ട്രി പരീക്ഷയുടെ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഏറെച്ചോദ്യങ്ങളും പകര്‍ത്തിയതാണെന്ന് തെളിഞ്ഞിട്ടുണ്ട് .

ഈ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കാനാണ് സാധ്യത. മറ്റു ചില പരീക്ഷകളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ സമര്‍പ്പിക്കും. ഇതിന്മേല്‍ ചോദ്യകര്‍ത്താക്കളോട് പി എസ് സി വിശദീകരണം ആവശ്യപ്പെടും. ചോദ്യകര്‍ത്താക്കളുടെ തെറ്റായ നടപടിമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദോഷം സംഭവിക്കാനോ പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടാനോ അനുവദിക്കില്ലെന്ന് യോഗം അറിയിച്ചു.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെത്തുടര്‍ന്നുള്ള നിയമന സ്തംഭനത്തെപ്പറ്റി യോഗം ചര്‍ച്ചചെയ്തെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് യോഗത്തിന്റെ തീരുമാനം. അതിനാല്‍ മന്ത്രിസഭായോഗം തീരുമാനമെടുത്ത് പി എസ് സിയെ അറിയിക്കുന്നതുവരെ നിയമനസ്തംഭനം തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+