Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈത്രി: അന്വേഷണം നടത്തണമെന്ന് രമേശ്

തിരുവനന്തപുരം: മൈത്രി ഭവന നിര്‍മാണ പദ്ധതിയിലെ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് നടന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഭവനനിര്‍മാണ ബോര്‍ഡിന്റെ ശുപാര്‍ശ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ സമ്മേളനത്തിലാണ് പരിഗണനക്കു വന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ അന്ന് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിഞ്ഞില്ല.

പുതിയ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+