കേരളത്തില്‍ ജൂണ്‍ 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ്
ദില്ലി: രാജ്യസഭയിലേക്കുള്ള മൂന്ന് കേരളപ്രതിനിധികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 26ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
എം. പി അബ്ദു സമദ് സമദാനി(മുസ്ലിംലീഗ്), പി.ജെ കുര്യന്‍ (കോണ്‍ഗ്രസ്), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍ എസ് പി) എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
സമദാനി, കുര്യന്‍ എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. പ്രേമചന്ദ്രനാവട്ടെ മന്ത്രിസ്ഥാനം ലഭിച്ചതിനെത്തുടര്‍ന്ന് രാജ്യസഭാംഗത്വം രാജിവച്ച്തിരുന്നു.
തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ജൂണ്‍ 16ഉം പിന്‍വലിക്കാനുള്ള അവസാനതിയ്യതി ജൂണ്‍ 19ഉം ആണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications