ബേനസീറിനും ഭര്‍ത്താവിനും അറസ്റ് വാറന്റ്
ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കും ഭര്‍ത്താവിനുമെതിരെ പാകിസ്ഥാനി കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ആസ്തി സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ സമന്‍സിനോട് പ്രതികരിക്കാതിരുന്നതാണ് അറസ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കാരണം.
ബേനറീസിനെയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയെയും അറസ്റ് ചെയ്യുന്നതിന് ഇന്റര്‍പോളുമായി ബന്ധപ്പെടണമെന്ന് കോടതി ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ജൂലൈ മൂന്ന് മുമ്പ് ഇവരെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാകിസ്ഥാനിലേക്ക് തിരിച്ചുവരുന്നതിന് ബേനസീര്‍ ഭൂട്ടോ ഒരുങ്ങുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.
എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ആസ്തി സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണമെന്നാണ് പാകിസ്ഥാനിലെ നിയമം. ഈ നിയമം അനുസരിച്ച് ബേനസീര്‍ നല്‍കിയ സത്യവാങ്മൂലം വ്യാജമാണെന്നാണ് കണ്ടെത്തിയത്.












Click it and Unblock the Notifications