Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശം

ദില്ലി: രാഹുലിന്റെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതായി ദില്ലി അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രാഹുലിന്റെ രക്തത്തില്‍ മയക്കുമരുന്നില്ലെന്ന് ടെസ്റുകള്‍ വ്യക്തമാക്കുന്നതായാണ് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

പല മയക്കുമരുന്നുകളുടെ സംയുക്തമായ അംശങ്ങളാണ് കണ്ടെത്തിയത് എന്നതിനാല്‍ ഏത് മയക്കുമരുന്നാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി പറയാനാവില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നുകളുടെ സംയുക്തമാണ് ശരീരത്തിലുള്ളത് എന്നതിനാലാണ് ഏതെങ്കിലും പ്രത്യേക മയക്കുമരുന്ന് ശരീരത്തിലുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ടെസ്റുകള്‍ നെഗറ്റീവ് ആയി കാണിച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണ്. അതുകൊണ്ട് കൂടിയാണ് ടെസ്റുകള്‍ നെഗറ്റീവാണെന്ന് കാണിച്ചത്. ഏതെങ്കിലും മയക്കുമരുന്ന് ഉണ്ടോയെന്ന ടെസ്റ് നെഗറ്റീവാണോ പോസിറ്റീവാണോയെന്നു മാത്രമാണ് തങ്ങള്‍ നോക്കാറുള്ളത്. ഈ കാരണങ്ങളാലാണ് രാഹുല്‍ ഉപയോഗിച്ചത് കൊക്കൈയ്നാണോ മറ്റേതെങ്കിലും മയക്കുമരുന്നാണോയെന്ന വ്യക്തമായ നിഗമനത്തില്‍ തങ്ങള്‍ക്കെത്തിച്ചേരാനാവാത്തതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+