കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കേസ്: നാലാമന്‍ പിടിയിലായി

  • By Staff
Google Oneindia Malayalam News

ദില്ലി: രാഹുല്‍ മഹാജനും വിവേക് മൊയ്ത്രയ്ക്കുമൊപ്പം വ്യാഴാഴ്ചത്തെ രാത്രിവിരുന്നില്‍ പങ്കെടുത്ത നാലാമന്‍ നാടകീയമായി ചാനല്‍ കണ്ണുകള്‍ക്കു മുന്നില്‍ പിടിയിലായി.

കേസുമായി ബന്ധമില്ലെന്ന വാദവുമായി അഭിഭാഷകനൊത്തു ശ്രീനഗറിലെ ആജ്തക് ടി വി ചാനല്‍ സ്റുഡിയോയില്‍ അഭിമുഖം നല്‍കിയയുടനെയാണ് സാഹില്‍ സാറുവിനെ(22) ശ്രീനഗര്‍ പോലീസ് കസ്റഡിയിലെടുത്തത്. ഇയാളെ ദില്ലി പൊലീസിന് കൈമാറി.

കേസില്‍ തന്നെ ആരോ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സാഹിലിന്റെ വാദം. സാഹിലിനെ തേടി ദില്ലിയില്‍ പോലീസ് റേയ്ഡുകള്‍ നടത്തുമ്പോളാണ് ഇയാള്‍ ശ്രീനഗറില്‍ ടിവി ചാനലിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

വിരുന്നില്‍ പങ്കെടുത്ത മറ്റു മൂന്നുപേര്‍ നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇവരും സംഭവത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു ടിവി ചാനലിലായിരുന്നു.

സംഭവത്തില്‍ അജ്ഞാതരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് ഉപയോഗം, തെളിവുനശിപ്പിക്കല്‍ തുടങ്ങി നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കട്രോപിക് സബ്സ്റന്‍സസ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X