രാഹുലിനെ ഞായറാഴ്ച ഐസിയുവില്‍ നിന്ന് മാറ്റിയേക്കും
ദില്ലി: രാഹുല്‍ മഹാജന്റെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
രാഹുലിനെ ഞായറാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയേക്കും. തിങ്കളാഴ്ചയോടെ പൊലീസിന് മൊഴി നല്‍കാന്‍ രാഹുലിന് കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രാഹുലിന്റെ വസ്ത്രങ്ങള്‍ ഫോറന്‍സിക് ടെസ്റിനായി അയച്ചിട്ടുണ്ട്. ഒപ്പിറ്റേറ്റ്, കൊക്കെയ്ന്‍, മെറ്റാബൊളേറ്റ്, കന്നബിനേറ്റ് എന്നീ മയക്കുമരുന്നുകളുടെ അംശങ്ങള്‍ മൂത്രപരിശോധനയില്‍ കണ്ടെത്തിയതായാണ് അറിയുന്നത്.
പ്രമോദ് മഹാജന്റെ സഫ്ദര്‍ജംഗ് റോഡിലെ വസതിയില്‍ നിന്നും കണ്ടെത്തിയ വെള്ളപ്പൊടി ഹെറോയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ മിശ്രിതമാണെന്ന് കണ്ടെത്തിയതായാണ് പ്രാഥമിക ഫോറന്‍സിക് ടെസ്റ് വെളിപ്പെടുത്തുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ലഹരി കൂട്ടുന്നതിനായി മയക്കുമരുന്നുകള്‍ കലര്‍ത്തി ഉപയോഗിക്കാറുണ്ട്. കൊക്കെയ്നും ഹെറോയ്നും കലര്‍ത്തി ഉപയോഗിക്കുന്നത് മാരകമാണ്. വിവേക് മൊയ്ത്രയുടെ വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ഒപ്പിറ്റേറ്റ് പൊതി കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications