സഹീലിനെ ദില്ലിയിലേക്ക് കൊണ്ടുവന്നു
ദില്ലി: വ്യാഴാഴ്ച രാത്രി നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ രാഹുല്‍ മഹാജനും വിവേക് മൊയ്ത്രയ്ക്കുമൊപ്പമുണ്ടായിരുന്ന നാലാമനായ സഹീല്‍ സാരൂവിനെ ദില്ലിയിലേക്ക് കൊണ്ടുവന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പിന്‍ഗേറ്റിലൂടെയാണ് പൊലീസ് സഹീലിനെ പുറത്തേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച രാവിലെ മുതല്‍ വിമാനത്താവള ഗേറ്റില്‍ കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയും ജനക്കൂട്ടത്തെയും ഒഴിവാക്കാനായിരുന്നു ഇത്.
ശ്രീനഗറില്‍ ശനിയാഴ്ച രാത്രിയാണ് സഹീല്‍ പൊലീസിന്റെ പിടിയിലായത്. സഹീലിനെ ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ചോദ്യം ചെയ്യും.












Click it and Unblock the Notifications