കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെ പുറത്തുനിര്‍ത്തി അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വാക്കുകളില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പി.ജെ.ജോസഫിനെ മന്ത്രിസഭയില്‍ നിന്നും പുറത്തു നിര്‍ത്തി അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

മൈത്രി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ജോസഫിനുള്ള പങ്കിനുള്ള തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് വ്യക്തമായി അന്വേഷിക്കാതെ ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോകുന്നത് സത്യസന്ധതയില്ലായ്മയാണ്.

അന്നത്തെ ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി.കുരുവിളയുടെ സ്വത്തുവിവരങ്ങള്‍ കൂടി സര്‍ക്കാര്‍ അന്വേഷണ വിധേയകമാക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും സാമുദായിക സംഘടനകളെ വഴിവിട്ടു പ്രീണിപ്പിക്കാന്‍ ശ്രമിച്ചതുമാണ് തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കനത്ത തോല്‍വിക്കു കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X