ഇ.അഹമ്മദ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഇ.അഹമ്മദിനേയും ട്രഷററായി പി.കെ.കുഞ്ഞാലിക്കുട്ടിയേയും സംസ്ഥാന പ്രവര്‍ത്തക സമിതി തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സയ്യിദ് ഉമ്മര്‍ ബാഖവി തങ്ങള്‍, അബ്ദുള്ള ഹാജി അഹമ്മദ് സേട്ട്, ഹമീദലി ഷംനാദ്, പി.പി.അബ്ദുള്‍ ഗഫൂര്‍ മൗലവി എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ടി.എ.അഹമ്മദ് കബീര്‍, കോട്ടയം അബ്ദുള്‍ സലാം ഹാജി എന്നിവരേയും തിരഞ്ഞെടുത്തിട്ടുണ്ട്. നാല് വീതം സെക്രട്ടറിമാരും പ്രസിഡന്റുമാരുമായി നേതൃഘടനയില്‍ പുതിയ മാറ്റം വരുത്തിയിട്ടുണ്ട്.
മൂന്നു ദിവസം നീണ്ട പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച്ച അര്‍ധരാത്രി ഒരു മണിയോടെയാണ് സമാപിച്ചത്. സംസ്ഥാന പ്രസിഡന്റായി തുടരാനുള്ള പ്രവര്‍ത്തക സമിതി അഭ്യര്‍ഥന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
പരാജയത്തിന്റെ കാരണങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തതായി യോഗത്തിനു ശേഷം ഇ.അഹമ്മദ് അറിയിച്ചു.
സംഘടനയുടെ ഭരണഘടനാ ഭേദഗതിയ്ക്കായി എം.ഉമ്മര്‍ എം.എല്‍.എ ചെയര്‍മാനും കെ.എം.എ ഷുക്കൂര്‍, കെ.ആലിക്കോയ എന്നിവര്‍ അംഗങ്ങളായ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി കെ കെ ബാവ,കൊളത്തൂര്‍ അബ്ദുള്‍ അസീസ്ക് മൗലവി എന്നിവര്‍ അംഗങ്ങളുമായി അച്ചടക്കസമിതിയേയും നിയോഗിച്ചു.












Click it and Unblock the Notifications