ശബരിമല നട തിങ്കളാഴ്ച തുറക്കും
പത്തനംതിട്ട: ശബരിമല പ്രതിഷ്ഠാദിനം പ്രമാണിച്ച് ജൂണ്‍ അഞ്ച് തിങ്കളാഴ്ച നട തുറക്കും. ജൂണ്‍ ആറാം തീയതിയാണ് ശബരിമല പ്രതിഷ്ഠാദിനം.
പ്രതിഷ്ഠാ ദിനം പ്രമാണിച്ച് തിങ്കളാഴ്ച സഹസ്രകല പൂജ ഉണ്ടായിരിക്കും. അഞ്ചാം തീയതി രാത്രി തന്ത്രി കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തിലായിരിക്കും സഹസ്രകല പൂജ നടക്കുക.
പ്രതിഷ്ഠാദിനമായ ആറാം തീയതി ഉദയാസ്തമന പൂജയും പടിപൂജയും ഉണ്ടായിരിക്കും. ആറാം തീയതി രാവിലെ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.
പ്രതിഷ്ഠാദിനം പ്രമാണിച്ച് ഉച്ചപൂജയ്ക്കൊപ്പം സഹസ്രകലാഭിഷേകവും കളഭാഭിഷേകവും നടക്കും. ജൂണ്‍ ആറിന് രാത്രി പത്ത് മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
മിഥുന മാസ പൂജയ്ക്കായി വീണ്ടും ജൂണ്‍ പതിനാലിന് വൈകിട്ട് നട വീണ്ടും തുറയ്ക്കും.












Click it and Unblock the Notifications