അവിനാശ് പാണ്ഡെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ദില്ലി: പ്രമോദ് മഹാജന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥിയായി പിസിസി ജനറല്‍ സെക്രട്ടറി അവിനാശ് പണ്ഡെ മത്സരിക്കും.
ജൂണ്‍ 15നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളഴ്ച അവിനാശ് തന്റെ നാമനിര്‍ദേശപ്പത്രിക സമര്‍പ്പക്കും. പ്രമുഖ വ്യാപാരിയായ രാഹുല്‍ ബജാജാണ് എതിര്‍ സ്ഥാനാര്‍ഥി. ബിജെപിയുടെയും ശിവസേനയുടെയും എന്‍സിപിയുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ബജാജ് മത്സരിക്കുന്നത്.
ഘടകക്ഷികളുമായുള്ള സഖ്യം കോണ്‍ഗ്രസ്സ് വേണ്ട ഗൗരവത്തോടെ കൈകാര്യ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബി ജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ എന്‍ സി പി തീരുമാനിച്ചത്.
പവാറിന്റെ അടുത്ത സഹൃത്തുകൂടിയാണ് ബജാജ്. ശിവസേനയും ബജാജിനെ പിന്തുണയ്ക്കുന്നുണ്ട്.












Click it and Unblock the Notifications