ഗോവയില്‍ ഡാവിഞ്ചി കോഡ്നിരോധിച്ചു
പനാജി: വിവാദ ചിത്രമായ ദി ഡാവിഞ്ചി കോഡിന്റെ പ്രദര്‍ശനം ഗോവന്‍ സര്‍ക്കാര്‍ നിരോധിച്ചു.
വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുവികാരം മാനിച്ചാണ് പ്രദര്‍ശനം നിരോധിച്ചതെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രതാപ്സിംഗ് റാണെ മന്ത്രിസഭായോഗത്തിനുശേഷം അറിയിച്ചു.
പൊതുജനാഭിപ്രായം മാനിച്ച് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം വ്യക്തമാക്കിക്കൊണ്ട് സെന്‍സര്‍ ബോര്‍ഡിനും വാര്‍ത്താവിനിമയ മന്ത്രാലയത്തിനും ഉടന്‍ തന്നെ സന്ദേശമയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പനാജിയിലെ ഒരു തിയേറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രദര്‍ശനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications