ഫനാ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍
അഹമദാബാദ്: അമീര്‍ഖാന്‍ ചിത്രമായ ഫനാ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ചയ്യാറല്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
ചിത്രം പ്രദര്‍ശിപ്പിക്കാന്‍ താത്പര്യപ്പെടുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അമീറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് തിയേറ്ററുടമകള്‍ പറയുന്നത്.
നര്‍മ്മദ അണക്കെട്ടിനെതിരെയുള്ള അമീര്‍ഖാന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്. പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം തരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ നര്‍മ്മദാ പ്രശ്നത്തില്‍ ഗുജറാത്തിലെ ജനങ്ങളോട് അമീര്‍ ഖാന്‍ മാപ്പുപറയുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്സ് ഓണേസ് അസോസിയേഷന്‍ പ്രസിഡന്റ് മനുഭായ് പട്ടേല്‍ അറിയിച്ചു.
ഫനാ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി യുവജനവിഭാഗം ഗുജറാത്തില്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു.
ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമാധാനാന്തരീക്ഷമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ മഹേഷ് ഭട്ട് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി തള്ളുകയും പൊലീസ് സംരക്ഷണത്തോടെ പ്രദര്‍ശനം നടത്താന്‍ തിയറ്ററുടമകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications