ഒറീസയില്‍ മിന്നലേറ്റ് 30 പേര്‍ മരിച്ചു
ഭുവനേശ്വര്‍: കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഒറീസയില്‍ മിന്നലേറ്റ് കുറഞ്ഞത് 30പേര്‍ മരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 15 മരണങ്ങളും നടന്നത് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിലാണ്.
അനൗദ്യോഗക്കണക്കുകള്‍ പ്രകാരം മരണസംഖ്യ മുപ്പതില്‍ കൂടുതലാണെന്നും പറയപ്പെടുന്നു. ഭുവനേശ്വറില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ അങ്കൂളില്‍ ഏഴ്പേരാണ് മിന്നലേറ്റ് മരിച്ചത്.
സ്വകാര്യ ഏജന്‍സികളുടെ കണക്കുപ്രകാരം 45 മരണങ്ങളാണ് മിന്നല്‍ മൂലം ഇതുവരെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ പുതിയതായി സംഭവിച്ച 15 മരണങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications