രാഹുലിനെ പൊലീസ് ചോദ്യം ചെയ്തു
ദില്ലി: ചികിത്സയില്‍ കഴിയുന്ന രാഹുല്‍ മഹാജനെ ദില്ലിപൊലീസ് തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്തു.
ദില്ലി അപ്പോളോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണ് പതിനൊന്നുമണിയോടെ പൊലീസ് രാഹുലിനെ ചോദ്യം ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നു ഉപയോഗത്തെസംബന്ധിച്ചും പിതാവിന്റെ സെക്രട്ടറി വിവേക് മോയ്ത്രയുടെ മരണത്തെ സംബന്ധിച്ചുമാണ് പൊലീസ് പ്രധാനമായും ചോദ്യങ്ങളുന്നയിച്ചത്.
പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കത്തക്കരീതിയില്‍ രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്യാനെത്തിയത്. പൊലീസ് നടപടികളെല്ലാം വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിന് രാഹുലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications