രാഹുലിന് മയക്കുമരുന്ന് നല്‍കിയത് സഹീല്‍
ദില്ലി: വ്യാഴാഴ്ച രാത്രി നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ രാഹുല്‍ മഹാജനും വിവേക് മൊയ്ത്രക്കും ഹെറോയിന്‍ നല്‍കിയത് താനാണെന്ന് കേസിലെ നാലാം പ്രതിയായ സഹീല്‍ സാരൂ പൊലീസിനോട് സമ്മതിച്ചു.
മയക്കുമരുന്ന് ഉപയോഗിക്കാറുള്ള സഹീലിന് മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടായിരുന്നു. രണ്ട് നൈജീരിയക്കാരില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും അത് കൊക്കെയ്നാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും സാഹീല്‍ പൊലീസിനോട് പറഞ്ഞു.
സഹീലിന് മയക്കുമരുന്ന് നല്‍കിയ സംഘത്തിലെ മൂന്ന് പേരെയും പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. സഹീലിനെ എട്ട് ദിവസത്തെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
രാഹുലും മൊയ്ത്രയും ഒരു ഗ്രാം വീതം മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതിനു ശേഷം എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായെന്നും സഹീല്‍ പൊലീസിനോട് പറഞ്ഞു. ഒരു ഗ്രാം വീതമുള്ള രണ്ട് പൊതികള്‍ വിരുന്ന് നടന്ന സ്ഥലത്ത് അവശേഷിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഈ പൊതികളിലെ പൊടി ഹെറോയ്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് ഇടപാടുകാര്‍ കൊക്കെയ്നാണെന്ന് പറഞ്ഞാണ് സാഹിലിന് ഹെറോയിന്‍ നല്‍കിയത്. അഞ്ച് ഗ്രാം മയക്കുമരുന്നിന് 15,000 രൂപയാണ് നല്‍കിയത്.
മൊയ്ത്രക്കു വേണ്ടിയാണ് ഇതിനു മുമ്പും സഹീല്‍ മയക്കുമരുന്ന് വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവം കൈകാര്യം ചെയ്തതില്‍ അപ്പോളോ ആശുപത്രി അധികൃതരുടെ നിലപാടില്‍ ദുരൂഹതയുള്ളതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications