വി.എസിനെ കഴുതയെന്ന് വിളിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിണറായി പക്ഷത്തെ ജയരാജന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ കഴുതയോട് ഉപമിച്ചത് കനത്ത വാക്കേറ്റക്കിന് ഇടയാക്കി. പിന്നീട് ജയരാജന്‍ കഴുത പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയരാജന്‍ വി.എസിനെ കഴുതയോട് ഉപമിച്ചത്.
കഴുതപ്പുറത്ത് വിഗ്രഹം എഴുന്നള്ളിക്കുമ്പോള്‍ ജനങ്ങള്‍ അതിനെ തൊഴും. കഴുതയുടെ പുറത്തിരിക്കുന്ന വിഗ്രഹം മാറ്റിയാല്‍ പിന്നെ അതിനെ ആരും ബഹുമാനിക്കില്ല. പാര്‍ട്ടിയുടെ കരുത്താണ് വിജയത്തിന്റെ അടിസ്ഥാനം. പാര്‍ട്ടിയില്ലാതെ ഇറങ്ങിനോക്കിയാല്‍ അപ്പോള്‍ കാണാം- ഇങ്ങനെയായിരുന്നു ജയരാജന്റെ പ്രസംഗം.
വി.എസ് പക്ഷക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജയരാജന് മാപ്പ് പറയേണ്ടിവന്നു. താന്‍ വി.എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ജയരാജന്‍ എഴുതി നല്‍കി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇത് യോഗത്തില്‍ വായിക്കുകയും ചെയ്തു.












Click it and Unblock the Notifications