തോറ്റ കേസുകളെ കുറിച്ച് അന്വേഷിക്കും: മന്ത്രി
കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ തോറ്റ വനംകേസുകളെ കുറിച്ച് അന്വേഷിക്കും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ജൂണ്‍ അഞ്ച് തിങ്കളാഴ്ച ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനംമന്ത്രി.
പല വമ്പന്മാരും പ്രതികളായ വനം കൊള്ള കേസുകളില്‍ പലതും വനം വകുപ്പ് തോല്‍ക്കുകയാണുണ്ടായത്. ചെറിയ കേസുകളില്‍ ജയിച്ച് ജയവും തോല്‍വിയും തുല്യമാക്കാനും ശ്രമിച്ചിട്ടുണ്ട്.
പ്രമാദമായ പല കേസുകളും തെളിയിക്കുന്നതിന് സര്‍ക്കാരിന് കഴിയാതെപോയി. ഈ കേസുകളില്‍ തോറ്റത് അപമാനകരമാണ്. ഇത്തരം കേസുകള്‍ തോല്‍ക്കാന്‍ കാരണക്കാരായ അഭിഭാഷകരെ മാറ്റി നിര്‍ത്തും. അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications