കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോതമ്പു വിഹിതം വെട്ടിക്കുറക്കരുത്: മന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ ഗോതമ്പുവിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി സി. ദിവാകരന്‍.

വിഹിതം വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുണ്ടെന്ന് നേരത്തേതന്നെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ-പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി അഴിമതിരഹിതമാക്കാന്‍ നടപിടയാരംഭിച്ച സന്ദര്‍ഭത്തില്‍ത്തന്നെ കേന്ദ്രം റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും.

സംസ്ഥാനത്തെ ജനങ്ങള്‍ കാലവര്‍ഷക്കെടുതിയനുഭവിക്കുന്നതിനാല്‍ സൗജന്യ റേഷന്‍ നല്‍കേണ്ട സാഹചര്യമാണ് . അതിനാല്‍ റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുക സാധ്യമല്ല. മാത്രമല്ല മുന്‍കാലങ്ങളിലേതിനേക്കാള്‍ വിഹിതത്തില്‍ വര്‍ദ്ധനവുവരുത്തേണ്ടതുമുണ്ട്. കേന്ദ്രനയത്തിനെതിരെ എം പിമാരുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഭക്ഷ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കും- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X