Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി രാജ്യസഭയിലേക്ക്?

തിരുവനന്തപുരം: ചലച്ചിത്ര താരം മമ്മൂട്ടിയെ രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സിപിഎം നേതൃത്വം ആലോചിക്കുന്നു.

രാജ്യസഭയില്‍ കേരളത്തിന്റെതായി ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇടതുപക്ഷത്തിനാണ്. അതില്‍ ഒരു സീറ്റിലേക്ക് എസ്എഫ് ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. കെ രാജേഷിനെ മത്സരിപ്പിക്കാന്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട് .

ബാക്കി വരുന്ന ഒരുസീറ്റിലേക്ക് സാംസ്കാരിസ രംഗത്തെ പ്രമുഖരാരെങ്കിലും വേണമെന്നാണ് പാര്‍ട്ടി നിലപാട്. ഇങ്ങനെയാണ് ഈ സീറ്റിലേക്ക് മമ്മൂട്ടിയുടെ പേര് പരിഗണനക്കു വന്നത്.

കോളജ് വിദ്യാഭ്യാസ കാലത്തും നിയമപഠനകാലത്തും എസ് എഫ് ഐ അനുഭാവിയായിരുന്ന മമ്മൂട്ടി ഇതേവരെ സജീവ രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ചിട്ടില്ല. സിപിഎം ചാനലായ കൈരളി ടിവിയുടെയും അതിന്റെ തന്നെ വാര്‍ത്താ ചാനലായ പീപ്പിള്‍സ് ന്റെയും ചെയര്‍മാനാണ് മമ്മൂട്ടി.

ഇടതുപക്ഷ അനുഭാവിയാണെങ്കിലും മുന്നണിയിലെ ഏതുഘടകകക്ഷിയിലാണ് തനിക്ക് താല്പര്യമെന്നു പോലും മമ്മൂട്ടി ഇതേവരെ ആര്‍ക്കും സൂചന നല്‍കിയിട്ടില്ല.

രണ്ടുവര്‍ഷം മുമ്പ് പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധ സമരം ശക്തമായ സമയത്ത് കോള പരസ്യത്തില്‍ അഭിനയിക്കാനുള്ള തീരുമാനം പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മമ്മൂട്ടി വേണ്ടെന്ന് വെച്ചിരുന്നു.

സമരത്തിന് നേതൃത്വം നല്‍കിയിരുന്ന വി.എസ്.അച്യൂതാനന്ദനായിരുന്നു പരസ്യചിത്രത്തില്‍ നിന്ന് താരത്തെ പിന്തിരിപ്പിച്ചതില്‍ പ്രധാനി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണറിവ്.

കേരളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്ക് പ്രയങ്കരമായ ശബ്ദഗാംഭീര്യം ഇനി രാജ്യസഭയില്‍ കേരള ജനതക്കുവേണ്ടി പ്രതിധ്വനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+