മണിപ്പൂരില്‍ നിന്നും വിദ്യ തേടി കേരളത്തിലേക്ക്
കൊച്ചി: മണിപ്പൂരിലെ അശാന്തമായ അന്തരീക്ഷത്തില്‍ നിന്നും വിദ്യ തേടി 20 കുട്ടികള്‍ കേരളത്തിലെത്തി.
മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള 20 കുട്ടികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഇടപ്പള്ളിയിലെ അല്‍-അമീന്‍ പബ്ലിക്ക് സ്കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ ബാച്ചില്‍ പ്രവേശനം നേടിയത്.
മണിപ്പൂരിലുണ്ടായ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും ഇരയാക്കപ്പെട്ട കുടുംബങ്ങളിലേതാണ് 20കുട്ടികളും.
കുട്ടികളുടെ മുഴുവന്‍ ചുമതലയും വഹിക്കുന്നത് മുസ്ലിം വുമന്‍സ് അസോസിയേഷനാണ്. അസോസിയേഷന്റെ വകയായുള്ള ഹോസ്റലിലാണ് ഇവര്‍ക്ക് താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്.
ഇരുപതുപേരുടെയും സെക്കന്ററി തലം വരെയുള്ള പഠനത്തിന്റെ ചെലവുമുഴുവന്‍ സ്കൂള്‍ മാനേജ്മെന്റ് വഹിക്കുമെന്ന് മാനേജര്‍ ടി.പി.എം.ഇബ്രാഹിം ഖാന്‍ പറഞ്ഞു. മണിപ്പൂരി ഭാഷ മാത്രമറിയാവുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിന് പ്രത്യേക പരിശീലനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പരിഭാഷകന്റെ സഹായത്തോടെയാണ് ഇവര്‍ ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്.












Click it and Unblock the Notifications