Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ കെ.അജിതയുടെ നേതൃത്വത്തിലുള്ള കേരള സ്ത്രീവേദി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീവേദി പ്രവര്‍ത്തകരുടെ നിവേദനം സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ഗൗരവമായ വിഷയം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷമതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഐസ്ക്രീം പാര്‍ലര്‍ അടക്കമുള്ള കേസുകളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്കു ശേഷം അജിത വാര്‍ത്താലേഖകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+