ബഹറിനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും
ദുബയ്: ബഹറിനില്‍ അന്തരിച്ച മലയാളി മെക്കാനിക്ക് സുനില്‍ കുമാറിന്റെ(29) മൃതദേഹം കേരളത്തിലെ വസതിയിലെത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് തലക്കു ക്ഷതമേറ്റാണ് സുനില്‍ മരിച്ചത്. ജൂണ്‍ ഒന്ന് വ്യാഴാഴ്ച വൈകീട്ടാണ് സുഹൃത്തുക്കളൊടൊപ്പം പണിതുകൊണ്ടിരിക്കുന്ന കെട്ടിടം സന്ദര്‍ശിക്കാന്‍ പോയ സുനിലിന് അപകടം സംഭവിച്ചത്.
എങ്ങനെയാണ് സുനില്‍ കെട്ടിടത്തില്‍ നിന്നും വീണതെന്ന് വ്യക്തമല്ലെന്നും കാല്‍വഴുതിയതായിരിക്കും അപകടകാരണമെന്നും സുനിലിന്റെ സുഹൃത്തായ സി. മധു അറിയിച്ചു.
വീഴ്ചപറ്റിയ ഉടന്‍ തന്നെ സുനിലിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുവര്‍ഷം മുമ്പാണ് സഹോദരന്റെ കൂടെ സുനില്‍ ബഹറിനില്‍ ജോലിക്കെത്തിയത്.












Click it and Unblock the Notifications