ഓഹരി വിപണിയില്‍ 256 പോയിന്റ് ഇടിവ്
മുംബൈ: വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച 256 പോയിന്റിന്റെ ഇടിവിനെ തുടര്‍ന്ന് സൂചിക 10,000ന് താഴേക്കു പോയി.
9,957.32ലാണ് വിപണി ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 9884.89 പോയിന്റ് എന്ന സ്ഥിതിയിലായിരുന്നു സൂചിക. 79 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി 2,937ല്‍ ക്ലോസ് ചെയ്തു.
2006 ഫിബ്രവരി 17നു ശേഷം ഓഹരി വിപണി ആദ്യമായാണ് 10,000 പോയിന്റിനു കീഴെ ക്ലോസ് ചെയ്യുന്നത്.
റിലയന്‍സ് എനര്‍ജി, ലാര്‍സന്‍ ആന്റ് ടര്‍ബോ, ഹിണ്ടാല്‍കോ, ഒഎന്‍ജിസി, റാന്‍ബാക്സി, ഐടിസി, എച്ച്ഡിഎഫ്സി എന്നീ കമ്പനികള്‍ നഷ്ടം നേരിട്ടു.












Click it and Unblock the Notifications