ഓഹരി സൂചിക 10,000ന് താഴേക്ക് പോയി
മുംബൈ: ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 330 പോയിന്റോളം ഇടിഞ്ഞ് ഓഹരി സൂചിക 10,000ന് താഴേക്ക് പോയി. നിക്ഷേപകരിലെ ആശങ്കയെ തുടര്‍ന്നുണ്ടായ വ്യാപകമായ വില്പനയാണ് വിപണിയിലെ ഇടിവ് തുടരാന്‍ കാരണമായത്.
തിങ്കളാഴ്ച 237.85 പോയിന്റിന്റെ തകര്‍ച്ച നേരിട്ട ഓഹരി വിപണി ചൊവ്വാഴ്ച രാവിലെ ആദ്യത്തെ അഞ്ച് മിനുട്ടിനുള്ളില്‍ 328.59 പോയിന്റ് ഇടിഞ്ഞ് 9,884.89 പോയിന്റിലെത്തി.
നിഫ്റ്റി 3,000 പോയിന്റിന് താഴേക്ക് പോയി. 106.35 പോയിന്റ് ഇടിഞ്ഞ് 2910.30ലെത്തി.
ആഗോളവിപണിയിലെ ഇടിവും ഇന്ധന വില വര്‍ധനവുമാണ് വില്പന സമ്മര്‍ദത്തിനു വഴിവച്ചത്.












Click it and Unblock the Notifications