പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ മാറ്റമില്ല.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. പെട്രോളിന് ലിറ്ററിന് നാല് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കൂട്ടിയിരിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവ പത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറയ്ക്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതിനായി 28,300 കോടി രൂപയുടെ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്ര അറിയിച്ചു.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഇത് ആറാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. വിലവര്‍ധനയ്ക്കെതിരെ ബിജെപിയും ഇടതുപാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications