ഇന്ധന വില: ജൂണ്‍13ന് പ്രതിഷേധ ദിനം
ദില്ലി: ഇന്ധനവിലവര്‍ദ്ധനക്കെതിരെ ജൂണ്‍ 13ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം സംഘടിപ്പിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു.
സമാജ്വാദി പാര്‍ട്ടി, ടിഡിപി, അസം ഗണ പരിഷത് എന്നീപര്‍ട്ടികളും 13ന് ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സിപിഎം , സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ തങ്ങളുടെ സംസ്ഥാന ഘടകങ്ങളോട് ജൂണ്‍ 13 ന് വ്യാപകമായി പ്രതിഷേധ റാലികളും മറ്റും സംഘടിപ്പിക്കാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രേഡ് യൂണിയനുകള്‍ തിങ്കളാഴ്ച തന്നെ ഇന്ധന വില വര്‍ദ്ധനക്കെതിരെ ജൂണ്‍ 13ന് പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിരുന്നു.
പൊതുപണിമുടക്കടക്കമുള്ള ഏതെല്ലാം സമരരീതികള്‍ കൈക്കൊള്ളണമെന്നകാര്യം സംസ്ഥാനഘടകങ്ങളോട് തീരുമാനിക്കാനാണ് ഇടതുനേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇതിനിടയില്‍ ആര്‍ എസ് പി നേതാവ് അബനി റോയ് ഇന്ധനവിലയില്‍ കുറവു വരുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രി പി. ചിദംബരം സാധാരണ ജനങ്ങള്‍ക്കു വേണ്ടിയല്ല നിലകൊള്ളുന്നതെന്നും സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മറികടന്നുകൊണ്ടാണ് ധനമന്ത്രി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും റോയ് ആരോപിച്ചു.












Click it and Unblock the Notifications