ഇന്ധന വിലവര്‍ദ്ധനക്കെതിരെ ബിജെപി
ദില്ലി: ഇന്ധന വിലവര്‍ദ്ധനക്കെതിരെ ബിജെപി ബുധനാഴ്ച ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍സംഘടിപ്പിക്കുമെന്ന് പാര്‍ട്ടിവൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന ,ജില്ലാ യൂണിറ്റുകളെല്ലാം സമരത്തില്‍ പങ്കെടുക്കുമെന്നും നഖ്വി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി ബഹുജന റാലികള്‍ നടത്തുന്നതിനൊപ്പം തീവണ്ടിയടക്കമുള്ള വാഹനഗതാഗതവും തടയും.
യു പിഎ സര്‍ക്കാരിന്റെ നയങ്ങള്‍ ജനദ്രോഹപരമാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നഖ്വി പറഞ്ഞു.












Click it and Unblock the Notifications