കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാഹുല്‍ മഹാജനെ ഡിസ്ചാര്‍ജ് ചെയ്തു
ദില്ലി: മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ മഹാജനെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
രാഹുലിന്റെ ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാഹുലിനെ ദില്ലി പൊലീസ് തുഗ്ലക് റോഡ് പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച അദ്ദേഹത്തെ പട്യാല ഹൈക്കോടതി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും.
തിങ്കളാഴ്ച നാല് മണിക്കൂര്‍ നേരം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് രാഹുലിനെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്റ് സൈകോട്രോപിക് സബ്സ്റന്സസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ആശുപത്രിയില്‍ വച്ചു തന്നെ അറസ്റ് രേഖപ്പെടുത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ രാഹുല്‍ ആശുപത്രിയില്‍ തുടര്‍ന്നു.
കോടതിയില്‍ ഹാജരാക്കുമ്പോള്‍ രാഹുലിനെ ഒരു മാസത്തെ റിമാന്റില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടും.
Comments
Story first published: Tuesday, June 6, 2006, 5:30 [IST]