Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിലെ തിയേറ്ററില്‍ ഫന പ്രദര്‍ശിപ്പിക്കുന്നു

അഹമദാബാദ്: പ്രതിഷേധങ്ങള്‍ക്കും നിരോധനത്തിനുമൊടുവില്‍ അമീര്‍ഖാന്‍ ചിത്രമായ ഫനാ ഗുജറാത്തിലെ ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കാനായി തിയേറ്റര്‍ ഉടമകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന സുപ്രിം കോടതി വിധിയെത്തുടര്‍ന്നാണ് ജമ്നഗറിലെ ഒരു തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

ഫനാ പ്രദര്‍ശിപ്പക്കണമെന്ന് ജമ്നഗറിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ്ചമുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് തീരുമാനിച്ചത്. കോടതി വിധിവന്നതിനുശേഷം ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംരക്ഷണം തരാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്- ഫനാ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച അമ്പര്‍ തിയേറ്ററിന്റെ മാനേജന്‍ മന്‍സൂര്‍ ഷെയ്ഖ് പറഞ്ഞു.

ഫനായുടെ പോസ്ററുകളും മറ്റും തങ്ങള്‍ മുമ്പേതന്നെ തയ്യാറാക്കിയിരുന്നു. അമീര്‍ഖാന്‍ നര്‍മ്മദാ വിവാദത്തിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് അവയൊന്നും ഉപയോഗിക്കാതിരിക്കുകയായിരുന്നു. ജമ്നാനഗര്‍ പൊതുവേ പ്രശ്നങ്ങളില്ലാത്ത പ്രദേശമാണ് . അതുകൊണ്ടുതന്നെ പ്രദര്‍ശനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവുമെന്നു കരിതുന്നില്ല. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമെടുത്തതിനുശേഷവും എവിടെന്നും എതിര്‍പ്പുകളുണ്ടായിട്ടില്ല-ഷെയ്ഖ് വ്യക്തമാക്കി. ഗുജറാത്തില്‍ അമ്പര്‍ തിയറ്ററിലാണ് വന്‍ പ്രതിഷേധങ്ങള്‍ക്കുശേഷം ആദ്യമായി ഫന പ്രദര്‍ശിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+