ബിജെപിയിലേക്ക് തിരിച്ചുപോകില്ല: ഉമാഭാരതി
റായ്പൂര്‍: ബിജെപിയിലേക്ക് തിരിച്ചുപോകുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഉമാഭാരതി. ബിജെപിയിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന പാര്‍ട്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
തന്റെ വിശ്വാസ്യതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. താന്‍ പാര്‍ട്ടി വിട്ടതല്ലെന്നും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും ഉമ പറഞ്ഞു.
രാമക്ഷേത്രം, പാവങ്ങള്‍ക്ക് വീട്, എല്ലാവര്‍ക്കും തൊഴില്‍ എന്നിവയാണ് തന്റെ ഭാരതീയ ജനശക്തി പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നും ഉമ വ്യക്തമാക്കി.












Click it and Unblock the Notifications