Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവേകിന് ലഭിച്ചത് അര്‍ഹമായ വിധി: പ്രവീണ്‍ മഹാജന്‍

ദില്ലി: വിവേക് മൊയ്ത്രയാണ് തങ്ങളുടെ കുടുംബത്തെ നശിപ്പച്ചതെന്ന് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന സഹോദരന്‍ പ്രവീണ്‍ മഹാജന്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തെതുടര്‍ന്നുണ്ടായ മോയ്ത്രയുടെ മരണവാര്‍ത്തയോടും രാഹുലിന്റെ അപകടവാര്‍ത്തയോടും പ്രതികരിക്കുകയായിരുന്നു പ്രവീണ്‍. വളരെ സാവധാനത്തിലായിരുന്നു തങ്ങളുടെ കുടുംബത്തിനെതിരെ മോയ്ത്ര കരുനീക്കിയത്. അയാളുടെ ദുഷ്പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷതന്നെയാണ് ലഭിച്ചിരിക്കുന്നത്- മുംബൈയിലെ ആഥൂര്‍ റോഡിലുള്ള ജയിലിലിരുന്നുകൊണ്ട് പ്രവീണ്‍ പറഞ്ഞു.

സഹോദരനൊപ്പം നില്‍ക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ പേരില്‍ പണം സമ്പാദിക്കുന്നുണ്ടായിരുന്നു. വന്‍ വസ്തുവകകളുടെ ഉടമസ്ഥനായിരുന്നിട്ടും തന്നെ സഹായിക്കാന്‍ ജ്യേഷ്ഠന്‍ തയ്യാറായില്ല. സ്വന്തം സഹോദരനില്‍ നിന്ന് അത്തരത്തിലൊരു സഹായം ലഭിക്കാന്‍ തനിക്കും അര്‍ഹതയില്ലേ?- പ്രവീണ്‍ ചോദിക്കുന്നു.

പ്രമോദ് മഹാജന്റെ നാടകീയമരണത്തിനും അതിനുശേഷം വിവേക് മോയ്ത്രയുടെ മരണത്തിനും പിന്നിലെ ദുരൂഹതകള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുകയാണ് പ്രവീണിന്റെ പ്രസ്താവന.

മഹാജന്റെ വസതിയില്‍ നടന്നത് വെറുമൊരു സുഹൃദ് സല്‍ക്കാരമാണോ അതല്ല ഗൂഡാലോചനകളുടെ ഭാഗമായി നടത്തിയ വധശ്രമമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാത്രമല്ല രാഹുലിനെ ആരോ അപകടപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മഹാജന്റെ സഹോദരീ ഭര്‍ത്താവുമായ ഗോപിനാഥ് മുണ്ഡെയുടെ അഭിപ്രായവും ഇത്തരം സംശയങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+