പ്രവേശന പരീക്ഷ: ആദ്യനൂറില്‍ ഏഴ് പെണ്‍കുട്ടികള്‍ മാത്രം
തിരുവനന്തപുരം: ഇത്തവണയും കേരള എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മികച്ചു നിന്നത് ആണ്‍കുട്ടികള്‍ തന്നെ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറ് റാങ്ക് നേടിയവരില്‍ ഏഴ് പേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ നൂറ് റാങ്കില്‍ 37 പേര്‍ പെണ്‍കുട്ടികളാണ്. റാങ്കുകളിലും ഭൂരിപക്ഷവും നേടിയത് ആണ്‍കുട്ടികള്‍ തന്നെ.
ജൂലൈ ഒന്നിന് കൗണ്‍സിംലിംഗ് തുടങ്ങും. കൗണ്‍സിംലിഗ് ആരംഭിക്കുന്നതിന് മുമ്പ് സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് ഘടന സംബന്ധിച്ച പുതിയ നിയമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പറഞ്ഞു.












Click it and Unblock the Notifications