മട്ടാഞ്ചേരി ജൂതപ്പള്ളിയില്‍ വസ്ത്രധാരണ ചട്ടം
കൊച്ചി: കൊച്ചിയിലെ പുരാതന ജൂതപ്പള്ളിയില്‍ പുതിയ വസ്ത്രധാരണ നിബന്ധന നടപ്പിലാക്കിയതുകാരണം വിദേശത്തു നിന്നെത്തുന്ന നിരവധി വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താന്‍ കഴിയുന്നില്ലെന്ന് പരാതി ഉയരുന്നു.
ഏപ്രില്‍ 27 മുതലാണ് പള്ളിയില്‍ പ്രത്യേക വസ്ത്രധാരണ നിയമം നടപ്പിലാക്കിയത്. ഇതുപ്രകാരം പള്ളിയില്‍ കയറുമ്പോള്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ടും പാന്റ്സും സ്ത്രീകള്‍ക്ക് മുട്ടിറങ്ങിനില്‍ക്കുന്ന നീളന്‍ വസ്ത്രവും മാത്രമേ ധരിക്കാന്‍ പാടുള്ളു.
ജൂത വിശ്വാസ പ്രകാരം ആരാധനാലയങ്ങളില്‍ ധരിക്കാന്‍ പാടില്ലാത്ത തരം വസ്ത്രങ്ങളുമായാണ് മിക്ക സഞ്ചാരികളും മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി കാണാനെത്തുന്നതെന്നും അക്കാരണത്താലാണ് വസ്ത്രധാരണത്തില്‍ കടുത്തനിയമം കൊണ്ടുവരാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും പള്ളിയുടെ വാര്‍ഡന്‍ എഴുപത്തിയഞ്ചുകാരനായ സാമുവേല്‍ ഹല്ലേഗ്വ പറഞ്ഞു.
1568ല്‍ പണിത ചരിത്രപ്രധാനമായ ജൂതപ്പള്ളി കാണാന്‍ പ്രതിവര്‍ഷം 50,000ഓളം സഞ്ചാരികള്‍ എത്തുന്നുണ്ടെന്നാണ് കണക്ക് . ഇതില്‍ പ്രധാനമായുമെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കേരളത്തിലെ ചൂടേറിയ കാലാവസ്ഥ അസഹനീയമായതിനാല്‍ ചൂടുകുറയ്ക്കാനുപകരിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണവര്‍ ധരിക്കുന്നത്. പുതിയ വസ്ത്രധാരണ നിബന്ധന പ്രകാരം അങ്ങനെയെത്തുന്നവര്‍ക്ക് പള്ളിയ്ക്കകത്തു കടക്കാന്‍ കഴിയുന്നില്ല.
മെയ്മാസത്തില്‍ തന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ രണ്ട് ബ്രിട്ടീഷ് സഞ്ചാരികള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞുവെന്നും അവര്‍ നല്‍കിയ പരാതിപ്രകാരം ജില്ലാ കളക്ടര്‍ സംഭവം അന്വേഷിക്കുകയാണെന്നും കേരള ഗൈഡ് അസോസിയേഷന്‍ പ്രസിഡന്റായ എം.സി. രാജന്‍ പറഞ്ഞു.
എന്നാല്‍ പള്ളിയിലെത്തുന്ന നിരവധി സന്ദര്‍ശകര്‍ പുതിയ വസ്ത്ര ധാരണ രീതി സന്തോഷത്തോടെ സ്വീകരിക്കുന്നുണ്ടെന്നും ഈ നിയമം മനസ്സിലാക്കുന്നതിനുവേണ്ടി പുറത്തു ബോര്‍ഡ് വെച്ചിട്ടുണ്ടെന്നും നിയമത്തില്‍ തെറ്റില്ലെന്നും ഹല്ലേഗ്വ പറഞ്ഞു.
അടുത്തകാലം വരെ മുണ്ടുടുത്തെത്തുന്ന സന്ദര്‍ശകരെ അകത്തു കടത്തിയിരുന്നു. എന്നാല്‍ പുതിയ നിയമം വന്നശേഷം അങ്ങനെയെത്തുന്ന സന്ദര്‍ശകര്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയാണ് . ഇത് വലിയപ്രശ്നമാവുകയാണ്- മറ്റൊരു ഗൈഡായ കോശി ജോണ്‍ പറഞ്ഞു.
കേരളത്തില്‍ ആകെ 50 ജൂതന്മാരാണുള്ളത്. രണ്ട് വര്‍ഷം മുമ്പ് ഇത് 70ആയിരുന്നു. കേരളത്തില്‍ ആകെ എഴ് ജൂതപ്പള്ളികളുണ്ടെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് മട്ടാഞ്ചേരിയിലുള്ള പള്ള ി മാത്രമാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവിടെ സന്ദര്‍ശനം അനുവദിക്കാറില്ല.
പള്ളിയില്‍ പ്രവേശിക്കുന്നതിന് ഒരാള്‍ക്ക് രണ്ടു രൂപാ നിരക്കിലാണ് ഈടാക്കുന്നത്. വസ്ത്ര ധാരണ നിയമമുള്ളതുപോലെ ചെരിപ്പ് പള്ളിയ്ക്കകത്ത് ചെരിപ്പുപയോഗിക്കരുതെന്നും ഇവിടെ നിയമമുണ്ട്.












Click it and Unblock the Notifications