കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ട്രന്‍സ്: മിക്ക റാങ്കുകളും ആണ്‍കുട്ടികള്‍ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

മലപ്പുറം സ്വദേശിയായ അസ്ലം കുഞ്ഞുമുഹമ്മദാണ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഒന്നാംറാങ്ക് നേടിയത്. കൊല്ലത്തുനിന്നുള്ള മിഥുന്‍ രണ്ടാം റാങ്കും മലപ്പുറത്തുനിന്നു തന്നെയുള്ള നിഖില്‍ ദാസ് മൂന്നാം റാങ്കും കരസ്ഥമാക്കി. അനു വാസുദേവന്‍ (കൊച്ചി) നാലാം റാങ്കും രാഗേഷ്. പി (തിരവനന്തപുരം) അഞ്ചാം റാങ്കും നേടി.

തിരുവനന്തപുരത്തുനിന്നുള്ള മുഹമ്മദ് അംജത് ജമാലുദ്ദീന്‍നാണ് മെഡിക്കല്‍ വിഭാഗത്തിിലെ ഒന്നാം റാങ്ക് . ഐശ്വര്യ ബ്രിജിറ്റ് , കൊച്ചി (രണ്ടാംറാങ്ക് ), മിഥുന്‍ കെ പ്രകാശ്, വയനാട്(മൂന്നാംറാങ്ക്), അലന്‍ മാത്യൂ, കോട്ടയം( നാലാംറാങ്ക്) , അര്‍ജുന്‍ ലക്ഷ്മണ്‍, കോഴിക്കോട്( അഞ്ചാം റാങ്ക്) എന്നിങ്ങനെയാണ് മെഡിക്കല്‍ വിഭാഗത്തിലെ മറ്റു റാങ്കുകള്‍.

പട്ടികവിഭാഗം എന്‍ജിനീയറിംഗ് ഒന്നാം റാങ്ക് അര്‍ജുന്‍. എ (തൃശ്ശൂര്‍). രണ്ടാം റാങ്ക് ജി.അപര്‍ണ (തിരുവനന്തപുരം). മെഡിക്കല്‍ ഒന്നാം റാങ്ക് ആനന്ദ് നാരായണന്‍- കോട്ടയം, രണ്ടാം റാങ്ക് ആശ മരിയ ജോണ്‍സണ്‍ ,കോട്ടയം എന്നിവരും കരസ്ഥമാക്കി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസില്‍ റാങ്ക് ലിസ്റ് പരിശോധനയ്ക്കു ലഭിക്കും.

പരീക്ഷാ ഫലം , , , , വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X