പ്രവേശനപരീക്ഷ ശാസ്ത്രീയമാക്കും: മന്ത്രി ബേബി
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ സമ്പ്രദായം ശാസ്ത്രീയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. ഇതിനെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു.
മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇപ്പോഴത്തെ പ്രവേശന പരീക്ഷാ സമ്പ്രദായം ശാസ്ത്രീയമല്ലെന്ന ആരോപണം ഗൗരവമായി പരിഗണിക്കും. പരീക്ഷാ സമ്പ്രദായത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തും.
ഇത്തവണത്തെ എഞ്ചിനീയറിംഗ്,മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് യോഗ്യതാ മാര്‍ക്ക് നിബന്ധനയില്ലാത്തതു മൂലം സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന ആരോപണമുണ്ട്. അതുകൊണ്ട് ഈ തീരുമാനം പുനപരിശോധിക്കും.
ജൂലൈ ഒന്നിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചായിരിക്കും പ്രവേശന കൗണ്‍സിലിംഗ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications