കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി
തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായി. സംസ്ഥാനത്ത് മിക്കയിടത്തും മഴയുടെ ശക്തി കുറഞ്ഞു.
തോരാതെ പെയ്ത മഴയും കാറ്റും സൃഷ്ടിച്ച കെടുതിയില്‍ 32 പേരാണ് സംസ്ഥാനത്ത് മരിച്ചത്. നൂറുകണക്കിനാളുകള്‍ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ പരവൂരില്‍ മൂന്ന് സെന്റിമീറ്റര്‍ മഴ പെയ്തു. ആലപ്പുഴ, ഹരിപ്പാട്, ഇടുക്കി, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, കൊയ്ലാണ്ടി, വടകര എന്നിവിടങ്ങളില്‍ രണ്ട് സെന്റി മീറ്ററ് വീതം മഴ ലഭിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിലും ലക്ഷദ്വീപിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.












Click it and Unblock the Notifications