അഴിമതി നടന്നിട്ടില്ലെന്ന് പി.ജെ.ജോസഫ്
ദില്ലി: മൈത്രി ഭവന പദ്ധതിയില്‍ അഴിമതിനടത്തിയതായി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു .
ഓഡിറ്റ് റിപ്പോര്‍ട്ട് പഠിക്കാതെയും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയുമാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ തനിക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നത്- മന്ത്രി പറഞ്ഞു.
ഭവന പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തുകൊണ്ട് തനിക്കെതിരെ നടപടിയെടുത്തില്ലെന്നും ജോസഫ് ചോദിച്ചു.
വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങള്‍ക്കുപിന്നിലെന്നും പദ്ധതിക്കനുവദിച്ചതില്‍ നിന്നും ഒരു പൈസപൊലും അനാവശ്യമായി ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications