മയക്കുമരുന്നു കേസ് : മഹാജന്റെ സഹായി അറസ്റില്‍
ദില്ലി: രാഹുല്‍ മഹാജന്റെ പേരിലുള്ള മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ പിതാവും മുന്‍ ബിജെപി ജനറല്‍സെക്രട്ടറിയുമായിരുന്ന പ്രമോദ് മഹാജന്റെ പ്രധാന സഹായി ഹരീഷ് ശര്‍മയെയും ഡ്രൈവര്‍ ഗണേശിനെയും പൊലീസ് അറസ്റുചെയ്തു.
കേസിലെ പ്രധാന തെളിവുകള്‍നശിപ്പിച്ചതിനാണ് ഇരുവരെയും അറസ്റു ചെയ്തിരിക്കുന്നതെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് ഹരീഷിനെ പൊലീസ് അറസ്റുചെയ്തത്.
ദില്ലിയിലെ സഫ്ദര്‍ജംഗ് റോഡിലെ മഹാജന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ പാര്‍ട്ടിയ്ക്കുശേഷം ഗുരുതരനിലയിലായ രാഹുലിനെയും മോയ്ത്രയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഹരീഷ് പാര്‍ട്ടി നടന്ന സ്ഥലം വൃത്തിയാക്കിക്കുകയും മദ്യക്കുപ്പിക്കളും മയക്കുമരുന്നിന്റെ അംശങ്ങളും നീക്കം ചെയ്യിക്കുകയും ചെയ്തു.
ഇതിന് ഡ്രൈവര്‍ ഗണേഷും കൂട്ടുനിന്നിരുന്നു. ഷാംപെയിന്‍ കുപ്പികളും മദ്യം കഴിക്കാനുപയോഗിച്ച ഗ്ലാസ്സുകളും രാഹുലും വിവേകും ചര്‍ദ്ദിച്ചതിന്റെ അംശങ്ങള്‍ വരെവൃത്തിയാക്കിയിട്ടുണ്ടെന്ന് ഹരീഷ് പൊലീസിനോട് പറഞ്ഞു.
തുഗ്ലക് റോഡ് പൊലീസ് സ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലിനിടയ്ക്ക് പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്‍കാനാവാതെ ഹരീഷ് കുഴങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വസതിയില്‍ നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്നെത്തിച്ചത് വിവേകും സഹീലും മറ്റു മൂന്നുപേരും ചേര്‍ന്നാണെന്നു സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കേസിനാവശ്യമായ കൂടുതല്‍ തെളിവുകള്‍ക്കായി ദില്ലി പൊലീസ് മുംബൈയിലും അന്വേഷണം നടത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച അറസ്റിലായ രാഹുലിനെ മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് രണ്ടുദിവസത്തെ പൊലീസ് കസ്റഡിയില്‍ വിട്ടു. ലഹരി മരുന്ന് ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തതായി രാഹുല്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്.
അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണമായും സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ സുനില്‍ മിത്തല്‍ ഉറപ്പു നല്‍കിയെങ്കിലും കോടതി രാഹുലിന് ജാമ്യം അനുവദിച്ചില്ല.












Click it and Unblock the Notifications